പന്തളം: പന്തളം നഗരസഭയിൽ തെരുവു നായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും കുത്തിവയ്പ്പ് നൽകിത്തുടങ്ങി.നഗരസഭയുടെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ സുശീലാ സന്തോഷ് നിർവഹിച്ചു. വെറ്ററിനറി ഡോക്ടർ അനിൽ റ്റി.മാമ്മന്റെയും ആരോ എന്ന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്.
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ വലയുപയോഗിച്ച് പിടിച്ചാണ് കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പ്പ് നൽകിയ നായ്ക്കളെ തിരിച്ചറിയാനായി ചുമന്ന നിറം അടിച്ച് അടയാളപ്പെടുത്തുന്നുമുണ്ട്. പന്തളത്ത് ചന്തയ്ക്ക് സമീപത്തുനിന്നും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ഭാഗത്തുനിന്നും പത്തിലധികം നായ്ക്കളെ പിടികൂടി.
എ.ബി.സി. പദ്ധതി പ്രകാരം നായപിടുത്തത്തിൽ പരിശീലനം ലഭിച്ച മാവേലിക്കര സ്വദേശികളായ സ്മിത മനോജ്, ഡി.ദിലീപ് കുമാർ, ഷിനു പി.സാബു എന്നിവർ ചേർന്നാണ് നായയെ പിടികൂടുന്നത്. നഗരസഭ കൗൺസിലർമാരായ ബെന്നി മാത്യു, രശ്മി രാജീവ്
മൃഗാശുപത്രിയിലെ ഡോക്ടർ അനിൽ റ്റി.മാമൻ, ജീവനക്കാർ എന്നിവർനേതൃത്വം നൽകുന്നു.