 
തുമ്പമൺ:ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള പുരസ്കാരവും ജില്ലയിലെ മികച്ച ഹരിത കർമ്മസേനയ്ക്കുള്ള പുസ്‌കാരവും തുമ്പമൺ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയയ്ക്ക് പുരസ്കാരം നൽകി. ജില്ലാകളക്ടർ ഡോ. ദിവ്യ എസ് ' അയ്യർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ റാവു, സി.ഡി.എസ് ചെയർപേഴ്‌സൺ ഓമന ഗോപാലൻ , വി.ഇ.ഒ ബിജുപിളള ജെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു പി.എ എന്നിവർ പങ്കെടുത്തു.