പന്തളം :ഉത്തർപ്രദേശിൽ പട്ടികജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങളിൽ കേരളാ സംബവർ സോസൈറ്റി അടൂർ താലൂക്ക് വനിതാ യൂണിയൻ പ്രതിഷേധിച്ചു. പ്രസിഡന്റ് സിന്ധുമുരളി അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി യമുനാരാജ്, ജോ:സെക്രട്ടറി. ശ്രീജ മനോജ്​, ട്രഷറർ.സന്ധ്യാ ബിജുരാജ്, കെ.എസ്.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ആർ. രാമൻ, അടൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ. മോഹൻദാസ്, സെക്രട്ടറി ശശി തുവയൂർ,വി. ആർ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.