അടൂർ : കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും പറക്കോട് ബ്ലോക്ക്‌പഞ്ചായത്തും എഴംകുളം പഞ്ചായത്തും സംയുക്തമായി നടത്തുന്ന പരീക്ഷണ തോട്ടം പദ്ധതിയുടെ ഭാഗമായി പട്ടികജാതി കർഷകർക്ക് മരിച്ചീനി ഇനമായ ശ്രീപവിത്ര, ശ്രീ രക്ഷ നടീൽ വസ്തുക്കളും മൈക്രോഫുഡും വിതരണം ചെയ്തു. എഴംകുളം പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ബീന ജോർജ് നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നടത്തി. കിഴങ്ങു വിള ഗവേഷണ കേന്ദ്രം ഉല്പാദനവിഭാഗം മേധാവി. ഡോ.ജി.ബൈജു പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ ചിത്ര കെ.ആർ.സി.ടി.സി.ആർ.ഐ. സീനിയർ ടെക്‌നിഷ്യൻ ഡി.ടി.രജിൻ.കൃഷി അസിസ്റ്റന്റുമാരായ ബിന്ദു.എ, അനീഷ ടി, വിപിൻ കുമാർ.വി എന്നിവർ പങ്കെടുത്തു.