dogs

പത്തനംതിട്ട : പേവിഷബാധയ്ക്കെതിരായ വാക്‌സിൻ (ഐ.ഡി.ആർ.വി) ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, കോന്നി സർക്കാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സൗജന്യമായി ലഭ്യമാണ്.
അടിയന്തര രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനായി മുറിവിനു ചുറ്റും കുത്തിവയ്ക്കുന്ന ആന്റിറാബീസ് ഇമ്മ്യണോഗ്ലോബുലിൻ പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും.

കടിയേറ്റാൽ ഉടൻ

മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മുറിവ് കഴുകണം. ടാപ്പിൽ നിന്നുളള ഒഴുക്കുവെളളം ആയാൽ കൂടുതൽ നല്ലത്. ഇതുമൂലം 90 ശതമാനം വൈറസുകളും ഇല്ലാതാകും. കടിയേറ്റ ഉടൻ, മൂന്നാം ദിവസം, ഏഴാം ദിവസം, 28ാം ദിവസം എന്നിങ്ങനെയാണ് വാക്‌സിൻ എടുക്കേണ്ടത്.

ഡോക്ടറുടെ നിർദേശ പ്രകാരം ആവശ്യമെങ്കിൽ ഇമ്മ്യണോഗ്ലോബുലിൻ സ്വീകരിക്കണം. കടിയേറ്റ മുറിവിൽ ഒറ്റമൂലി മരുന്നുകളോ ലേപനങ്ങളോ പുരട്ടുവാൻ പാടില്ല.

ഡോ. എൽ. അനിതാകുമാരി

ജില്ലാ മെഡിക്കൽ ഓഫീസർ

ഗവ.മെഡിക്കൽ കോളേജ്

കോന്നി

ജനറൽ ആശുപത്രി

അടൂർ , പത്തനംതിട്ട

ജില്ലാ ആശുപത്രി

കോഴഞ്ചേരി

കുടുംബാരോഗ്യ കേന്ദ്രം

ചന്ദനപ്പളളി, ചെറുകോൽ,കടമ്മനിട്ട, കോട്ടാങ്ങൽ, ഓതറ, ആനിക്കാട്, ചെന്നീർക്കര, ചിറ്റാർ, നാറാണംമൂഴി, നിരണം, പളളിക്കൽ, തണ്ണിത്തോട്, ഏഴംകുളം, കടമ്പനാട്, കോയിപ്രം. മെഴുവേലി, ഓമല്ലൂർ, പന്തളം, വടശേരിക്കര,

പ്രാഥമികാരോഗ്യ കേന്ദ്രം

ആങ്ങമൂഴി, കൊക്കാത്തോട്, കുറ്റപ്പുഴ, മല്ലപ്പുഴശേരി, മൈലപ്ര, നിലയ്ക്കൽ, പന്തളം തെക്കേക്കര, റാന്നി അങ്ങാടി, സീതത്തോട്, തോട്ടപ്പുഴശേരി, ഏറത്ത്, കടപ്ര, കൂടൽ, കുളനട, കുറ്റൂർ, മഞ്ഞനിക്കര, പ്രമാടം, റാന്നി പഴവങ്ങാടി. വളളിക്കോട്, കൊറ്റനാട്, മലയാലപ്പുഴ, നെടുമ്പ്രം, പുറമറ്റം, തെളളിയൂർ.

സാമൂഹികാരോഗ്യ കേന്ദ്രം

ചാത്തങ്കേരി, ഏനാദിമംഗലം, എഴുമറ്റൂർ, കാഞ്ഞീറ്റുകര, വല്ലന, കവിയൂർ, തുമ്പമൺ, ഇലന്തൂർ, കല്ലൂപ്പാറ, കുന്നന്താനം, റാന്നി പെരുനാട്, വെച്ചൂച്ചിറ,

താലൂക്ക് ആശുപത്രി

റാന്നി, മല്ലപ്പളളി, തിരുവല്ല, കോന്നി,

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കുമ്പഴ,

ഫാമിലി ഹെൽത്ത് സെന്റർ തിരുവല്ല,