accendent-
മുറിഞ്ഞകൽ ജംഗ്ഷനിൽ മറിഞ്ഞ ലോറി

കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ലോറി മറിഞ്ഞു. സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി കല്ലുകൾ ഇറക്കിയിരിക്കുന്നിടത്താണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. റോഡ് പണി നടക്കുന്ന ഭാഗങ്ങളിൽ നൈറ്റ് സിഗ്നലുകളൂം സ്പീഡ് ലിമിറ്റ് ബോർഡുകളും സ്ഥാപിക്കാത്തതിനാൽ കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ രാത്രിയിൽ അപകടങ്ങൾ ഉണ്ടാകാറുണ്ട്.