അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓസോൺ ശില്പശാല നടത്തി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി കുടശ്ശനാട് അദ്ധ്യക്ഷത വഹിച്ചു പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എസ്. ജോൺ മാത്യൂസ് ക്ലാസെടുത്തു .എസ് താജുദിൻ, മുഹമ്മദ് ഖൈസ്, വി.എസ് വിദ്യ, റസൂൽ, ബി.സിദ്ദിഖ്, ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് , എന്നിവർ പ്രസംഗിച്ചു