അടൂർ: ഏഴംകുളം ഗ്രാമ പഞ്ചായത്തിൽ പേ വിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് ക്യാമ്പിനിടയിൽ തേപ്പുപാറ വെറ്ററിനറി സബ്സെന്റർ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ എം.നൗഫൽ ഖാന് നായയുടെ കടിയേറ്റു. ഏഴംകുളം ഈട്ടിമൂട് കുലശേരി 27-ാം നമ്പർ അങ്കണവാടിയിൽ നടത്തിയ ക്യാമ്പിനിടയിലാണ് വളർത്തു നായയിൽ നിന്ന് കടിയേറ്റത്. ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കല്ലേത്ത് വച്ച് നടത്തിയ ക്യാമ്പിൽ വളർത്തു നായ ഉടമസ്ഥനെ കടിച്ച് പരിക്കേൽപിച്ചു.
വാർഡ് മെമ്പർ സുരേഷ് ബാബു, രമേഷ് രാഹുൽ, സതീഭായി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ ഒരു തെരുവുനായ് അടക്കം 6, 7 വാർഡുകളിലായി 89 നായകളേയും 3 പൂച്ചകളേയുമാണ് കുത്തിവച്ചത്.