അടൂർ : വിശ്വകർമ്മദിനത്തോട് അനുബന്ധിച്ച് എഴംകുളം 973-ാം നമ്പർ വിശ്വകർമ്മ സർവീസ് സൊസൈറ്റി ശാഖയിൽ നടന്ന ആഘോഷം സംസ്ഥാന കൗൺസിലർ വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ്‌ മെമ്പർ കെ.ഹരിപ്രസാദ്, ശാഖ പ്രസിഡന്റ്‌ ടി.സുരേഷ്, ടി.സുരേഷ്‌കുമാർ, തങ്കപ്പൻ ആചരി, ചന്ദ്രമതി, രതി, ഹേമന്ത്, സുനിത, പ്രിയ, എന്നിവർ പ്രസംഗിച്ചു.