അടൂർ: അടൂരിൽ ടൗൺഹാൾ അടിയന്തരമായി നിർമ്മിക്കണമെന്ന് കേരള എൻ. ജി. ഒ യൂണിയൻ 59-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എൻ. ജി. ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി. കെ. സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി വി. ഉദയകുമാർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ആർ. രജനീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ടി. കെ . സുനിൽ ബാബു (പ്രസിഡന്റ്), സി. ജെ. ജയശ്രീ , രാകേഷ് മുരളി (വൈസ് പ്രസിഡന്റുമാർ), വി.ഉദയകുമാർ (സെക്രട്ടറി), എം.ശ്രീജിത്ത്, ഡി. ദിരാജ് (ജോ. സെക്രട്ടറിമാർ),ആർ. രജനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.