നാരങ്ങാനം: പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും നാരങ്ങാനം പഞ്ചായത്തിൽ നിന്നും 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ (വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ, കർഷകതൊഴിലാളിൽ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ) അനുവദിക്കപ്പെട്ടിട്ടുള്ളവരുമായ എല്ലാ ഗുഭോക്താക്കളും 2023 ഫെബ്രുവരി 28 നു് മുമ്പ് പുതിയ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. പ്രസ്തുത കാലാവധിക്കകം രേഖകൾ നൽകാത്തവരെ പെൻഷൻ ഗുഭോക്തൃ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണു്. വിശദാംശങ്ങൾക്ക് 9961080136 എന്ന മൊബൈൽ നമ്പരിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണു്