പന്തളം : മങ്ങാരം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 5ന് മുട്ടാർ ജുമാ മസ്ജിദ് അങ്കണത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടക്കും. ക്ലാസ്സ് മുട്ടാർ ജുമാ മസ്ജിദ് ചീഫ് ഇമാം നസീർ മൗലവി അൽ ഖാഷ്മി ഉദ്ഘാടനം ചെയ്യും. പന്തളം പൊലീസ് എസ്.എച്ച്.ഒ.എസ്. ശ്രീകുമാർ ക്ലാസെടുക്കും. ജമാഅത്ത് പ്രസിഡന്റ് മുസ്തഫ റാവുത്തർ അദ്ധ്യക്ഷത വഹിക്കും.