 
പന്തളം: പന്തളം പാട്ടുപുരക്കാവ് സരസ്വതീക്ഷേത്ര നവരാത്രി മണ്ഡപത്തിൽ 57ാമത് നവരാത്രി ആഘോഷങ്ങൾ സെപ്തംബർ 26ന് ആരംഭിച്ച് ഒക്ടോബർ 5ന് സമാപിക്കും. ആഘോഷപ്പന്തലിന്റെ കാൽനാട്ടുകർമ്മം എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിച്ചു. നവരാത്രി മണ്ഡപത്തിൽ കൂടിയ സ്വാഗതസംഘ രൂപീകരണയോഗം പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.നവരാത്രി ആഘോഷങ്ങളുടെ ആദ്യ സംഭാവന സുശീല സന്തോഷിൻ നിന്നും നവരാത്രി മണ്ഡപത്തിന്റെ പുനരുദ്ധാരണത്തിനുള്ള ആദ്യ സംഭാവന അഡ്വ.ജ്യോതികുമാറിൽ നിന്നും സ്വീകരിച്ചു.