തിരുവല്ല: കടപ്ര മാന്നാർ വൈസ്‌മെൻസ് ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.കെ.ജേക്കബ് നിർവഹിച്ചു. വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ട്രഷറാർ മോനി സഖറിയ നിർവഹിച്ചു. പ്രസിഡന്റ് പി.എ. ബോബൻ അദ്ധ്യക്ഷത വഹിച്ചു.നിരണം രാജൻ, ഹരികൃഷ്ണൻ, സാം പി. ജോർജ്ജ്, ഡോ.മനു ഉമ്മൻ, രാജു വല്യത്ത്, എം.പി.ചെറിയാൻ, ഷാജി ജോൺ, തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.