പറക്കോട്: പത്തനംതിട്ട ഡി.സി.സി ഓഫീസിലെ ലൈബ്രറിയിലേക്ക് കോൺഗ്രസ് പറക്കോട് മണ്ഡലം കമ്മിറ്റി സമാഹരിച്ച പുസ്തകങ്ങൾ മണ്ഡലം പ്രസിഡന്റ് പൊന്നച്ചൻ മാതിരംപള്ളി ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിന് കൈമാറി. പി.ജെ കുര്യൻ, ജോസി സെബാസ്റ്റ്യൻ, പന്തളം സുധാകരൻ ,എസ്.ബിനു , വെട്ടൂർ ജ്യോതി പ്രസാദ്, സജി കോട്ടക്കാട് ഇ.എ ലത്തീഫ് എന്നിവർ പങ്കെടുത്തു.