18-birthday-letter
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ജന്മദിനാശംസ കത്തുകൾ അയക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് നിർവ്വഹിക്കുന്നു

പത്തനംതിട്ട : നരേന്ദ്ര മോദിക്ക് ജന്മദിന സന്ദേശങ്ങൾ അയയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി എ.സൂരജ് നിർവഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ അജിത്ത് പുല്ലാട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ജില്ലാ സെക്രട്ടറി ഷൈൻ.ജി കുറുപ്പ് ,മോർച്ചാ ജില്ലാ പ്രസിഡന്റുമാരായ ശ്വാം തട്ടയിൽ, രൂപേഷ് അടൂർ, ബിനോയ് മാത്യു, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, മോർച്ച ജനറൽ സെക്രട്ടറിമാരായ അഖിൽ വർഗീസ് ,ഏ.ആർ രാജേഷ്, സുമരവി,അഡ്വ.ലെസ്ലി ദാനിയേൽ, ബാബു വെളിയത്ത്, മനോജ് ഇലന്തൂർ ,ജിത്തു രഘുനാഥ്, രഞ്ജിനി അടകൽ, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.