
പത്തനംതിട്ട : നഗരസഭാപ്രദേശത്തെ വ്യാപാരികൾ നൽകുന്ന തൊഴിൽക്കരം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ട്രഷറർ കെ. എസ്.അനിൽ കുമാർ, വൈസ് പ്രസിഡന്റ് ഡി.മണലൂർ, കെ.ടി.തോമസ്, ഷാജി മാത്യു, സജി ചെറിയാൻ , ബിജു മേലേതിൽ, നൗഷാദ് റോളക്സ്, ജി. അനിൽകുമാർ, കെ.പി.തമ്പി, ആലിഫ് ഖാൻ മേധാവി, ബിനു പരപ്പുഴ, സാബു ചരിവുകാലായിൽ, സുരേഷ് ബാബു, ലീനാവിനോദ്, ലിൻസി കരിമ്പനയ്ക്കൽ, വെസ്ളി തെങ്ങുംകാലായിൽ, ജിജോ പി.ജോസഫ് എന്നിവർ സംസാരിച്ചു.