 
കോന്നി : ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലൈഫ് ശരീര ദാദാക്കളുടെ കുടുംബ സംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് ചാരിറ്റബിൾ സോസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. ശരീര ദാദാക്കൾ ക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി.ആർ.പി.സി രക്ഷാധികാരി കെ.പി ഉദയഭാനു നിർവഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ. കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ശശികുമാർ എന്നിവർ സംസാരിച്ചു.