
പന്തളം: പ്രഭാത സവാരിക്കിടെ നായക്കൂട്ടത്തിന്റെ അക്രമത്തിൽ നിന്ന് രക്ഷപെടാൻ വയലിൽ ചാടിയ വിമുക്തഭടന്റെ കൈയൊടിഞ്ഞു. കുരമ്പാല തനിമ വീട്ടിൽ എസ്.തങ്കച്ചന് (60) ആണ് വീണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ ഭാര്യ മോൻസിയോടൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോൾ അമ്പലത്തിനാൽ ചൂര പൂഴിക്കാട് തവളംകുളം റോഡിൽ വാര്യത്ത് തറയ്ക്ക് സമീപമായിരുന്നു സംഭവം. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.