 
മല്ലപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പെട്ടി അത്യാൽ കപ്പെ പുരയിടത്തിൽ എം.ആർ.ഓമനക്കുട്ടൻ (61) ആണ് ഇന്നലെ രാവിലെ 11 മണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 3 ന് രാത്രി 9.45 ന് ചെറുകോൽപ്പുഴ പൂവനക്കടവ് റോഡിൽ മഠത്തുംചാലിന് സമീപം ഇരുചക്ര വാഹനം ഓടയിലേക്ക് മറിഞ്ഞു സ്ലാബിൽ തലയടിച്ചാണ് അപകടം. സംസ്‌കാരം നാളെ 11ന്. ഭാര്യ: രാധാമണി . മകൻ : സുനോജ്, മരുമകൾ. ലിൻസി.