 
കോഴഞ്ചേരി : ആൾത്താമസമില്ലാത്ത വീടിന് തീപിടിച്ചു . കോഴഞ്ചേരി കോളത്തറയിൽ ശ്രീവത്സം രാജീവ് കുമാറിന്റെ വീടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. പത്തനംതിട്ടയിൽ നിന്ന് ഫയർ
ഫോഴ്സിന്റെ രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. ഏകദേശം 15ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
തേക്കുതടിയിലുള്ള വാൾ പാനൽ പൂർണമായും കത്തിനശിച്ചു. ജാർഖണ്ഡിൽ സ്കൂൾ നടത്തുന്ന രാജീവ് കുമാർ കുടുംബത്തോടൊപ്പം അവിടെയാണ് താമസം. ബന്ധുക്കളാണ് വീട് നോക്കിയിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രിഡ്ജും നാല് മുറിയിലേയും ഹാളിലേയും ഫാൻ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ കത്തിനശിച്ചു.