 
മല്ലപ്പള്ളി :കോയിപ്രം ജനമൈത്രി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പോരാടാൻ കേരള പൊലീസിന്റെ യോദ്ധാവ് എന്ന കാമ്പയിന്റെ ഭാഗമായി വനിതകൾ നയിച്ച ഇരുചക്ര വാഹന റാലി കോയിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ആശ.സി.ജി ഉദ്ഘാടനം ചെയ്തു. കോയിപ്പുറം എസ്.എച്ച്.ഒ സജീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ സബ് ഇൻസ്പെക്ടർ അനൂപ് എ.എ, എസ്.ഐ ഷിറാസ്, വിനോദ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ പി.വി.പരശുറാം, അരുൺ പി.സി, ഐ.സി.സി. എസ് സൂപ്പർവൈസർ ഉഷാ എന്നിവർ സംസാരിച്ചു. അങ്കണ വർക്കേഴ്സ് , ആശാ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.