parakkal
ശ്രീനാരായണ ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 108 -ാംമത് വാർഷിക ആഘോഷം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യുന്നു. പാറയ്ക്കൽ ശാഖാ പ്രസിഡന്റ് ബാബുജി, യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, പാറയ്ക്കൽ ധർമ്മസേവാ സംഘം ട്രസ്റ്റ്സ് സെക്രട്ടറി വിജയൻ , ധർമ്മസേവാ സംഘം വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, യൂണിയൻ അഡ്. കമ്മിറ്റിയംഗം കെ.ആർ.മോഹനൻ , പാറയ്ക്കൽ ശാഖാ സെക്രട്ടറി മോഹനൻ , യൂണിയൻ അഡ്. കമ്മിറ്റിയംഗം ജയപ്രകാശ് തൊട്ടാവാടി എന്നിവർ സമീപം.

ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 108-ാമത് വാർഷിക ആഘോഷങ്ങൾ ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും മലയാള മാസം കന്നി ഒന്ന് മുതൽ മഹാസമാധി ദിനമായ 5വരെ വ്രതശുദ്ധിയോടു കൂടിയുള്ള തീർത്ഥാടനം ഉൾപ്പെടുത്തി പാറയ്ക്കലിനെ ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയന്റെ ആത്മീയ തലസ്ഥാനമായി യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പ്രഖ്യാപിച്ചു. യൂണിയൻ അഡ്. കമ്മിറ്റിയംഗം കെ.ആർ.മോഹനൻ ബുധനൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്. കമ്മിറ്റിയംഗം ബി.ജയപ്രകാശ് തൊട്ടാവാടി, പാറയ്ക്കൽ ധർമ്മസേവാ സംഘം ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, സെക്രട്ടറി വിജയൻ.പി.എൻ, വൈദീകയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് സൈജുശാന്തി, വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി, സെക്രട്ടറി ജയദേവൻ തന്ത്രികൾ, ജോയിന്റ് സെക്രട്ടറി സതീഷ് ശാന്തി എന്നിവർ പ്രസംഗിച്ചു. പാറയ്ക്കൽ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ബാബുജി സ്വാഗതവും സെക്രട്ടറി മോഹനൻ കൃതജ്ഞതയും പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ 1090 കന്നി മാസം 2ന് പാറയ്ക്കൽ സന്ദർശിച്ചതിന്റെ സ്മരണ നിലനിറുത്തി ഗുരു വിശ്രമിച്ച ആൽമരച്ചുവട്ടിൽ ആഘോഷത്തോടനുബന്ധിച്ച് കൽവിളക്ക് സ്ഥാപിച്ച് ദീപം തെളിയിച്ചു. ദാഹശമനത്തിനായി ആൽത്തറയോടു ചേർന്ന് ഗുരു സൃഷ്ടിച്ച നീരുറവ നാളിതുവരെ വൻവരൾച്ചാ കാലത്ത് പോലും വറ്റാതിരിക്കുന്നത് ഭക്തർ അത്ഭുതത്തോടെയാണ് കാണുന്നത്. കന്നിമാസത്തിൽ ആരംഭിക്കുന്ന തീർത്ഥാടനത്തിന് പുണ്യപാറയ്ക്കൽ തീർത്ഥാടനമായി നാമകരണം ചെയ്തിരിക്കുന്നതായി യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു.