 
ചെങ്ങന്നൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള സേവനപാക്ഷികത്തിന്റെ മണ്ഡലതല ഉദ്ഘാടനം പരമ്പരാഗതമായി മൺപാത്രം നിർമ്മിക്കുന്ന ഉമയാറ്റുകര വലിയവീട്ടിൽ ശങ്കരനാരായണനോട് മൺപാത്രങ്ങൾ വാങ്ങി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ നിർവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, ടി. ഗോപി, ടി. കെ ചന്ദ്രൻ, പ്രമീള ബൈജു,എസ്. കെ രാജീവ്, പി. ടി ലിജു, ഗോപകുമാർ, ശ്രീകുമാർ, മണിയമ്മ എന്നിവർ പങ്കെടുത്തു.