 
മല്ലപ്പള്ളി: വി.എസ് .എസ് മല്ലപ്പള്ളി താലൂക്കിന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം മാവിള മിനി ഓഡിറ്റോറിയത്തിൽ നടത്തി. ജില്ലാ പ്രസിഡന്റ് ജയൻ തലക്കുളം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ടി കുട്ടപ്പനാചാരി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സുനിൽകുമാർ ആചാരി,മഹിളാ സമാജം ജില്ലാ സെക്രട്ടറി ഗോപിക ദിവാകരൻ,സിന്ദൂരംഗനാഥൻ എം.പി. രാജൻ, രവികുമാർ, രാജീവ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. റാന്നി എം.എൽ.എയ്ക്ക് നിവേദനം നല്കുന്നതിനും യോഗം തീരുമാനിച്ചു.