puliyoor

ചെങ്ങന്നൂർ : പുലിയൂർ പഞ്ചായത്തിൽ ശുചിത്വമിഷന്റെ ഭാഗമായി ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന സ്വച്ചതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായുള്ള വലിച്ചെറിയൽ മുക്ത പ്രതിജ്ഞ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ എം.ജി.ശ്രീകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ്‌ ടി.ടി.ഷൈലജ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിതാഗോപൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഫിലിപ്പ്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സവിത മഹേഷ്, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ, കുടുംബശ്രീ ചെയർപേഴ്സൺ, കൃഷിഭവൻ ഉദ്യോഗസ്ഥർ, ഹരിത കർമ്മാ സേന അംഗങ്ങൾ, ഐ.ആർ.ടി.സി കോഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.