കോന്നി: ഗവ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യുണിറ്റ് ലഹിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ് ഓഫീസർമാരായ രാജീവ്, ഷിബു എന്നിവർ ക്ലാസുകൾ നയിച്ചു. ലഹരി വിരുദ്ധ റാലി സ്കൂൾ ഹെഡ് മിട്രസ് ശ്രീജ.പി.വി.റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഡ്രിൽ ഇൻസ്ട്രക്ടർ രാജേഷ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ്.ബിന്ദു, എസ് സുഭാഷ് എന്നിവർ നേതൃത്വം നൽകി.