kara
അമ്മകണ്ടകര 1347-ാം നമ്പർ ഹരിഹരസുതവിലാസം എൻ. എസ്. എസ് കരയോഗത്തിന്റെ ഒാണാഘോഷവും എൻഡോവ്മെന്റുകൾ, സ്കോളർഷിപ്പുകൾ, ചികിത്സാ ധനസഹായവിരണം എന്നിവയുടെ വിതരണോദ്ഘാടനവും എൻ. എസ്. എസ് അടൂർ യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: അമ്മകണ്ടകര 1347-ാം നമ്പർ ഹരിഹരസുതവിലാസം എൻ. എസ്. എസ് കരയോഗത്തിന്റെ കുടുംബസംഗമം എൻ. എസ്. എസ് ഡയറക്ടർ ബോർഡ് മെമ്പറും അടൂർ യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രശാന്ത് പി. കുമാർ അദ്ധ്യക്ഷതവഹിച്ചു. എൻഡോവ്മെന്റ്, സ്കോളർഷിപ്പ് എന്നിവ യൂണിയൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ നായരും, ചികിത്സാധനസഹായങ്ങൾ യൂണിയൻ സെക്രട്ടറി വി. ആർ. രാധാകൃഷ്ണൻ നായരും വിതരണം ചെയ്തു. വി. അനിൽ കുമാർ, ആർ. കവിരാജ്, സുഭദ്രകുഞ്ഞമ്മ, സന്ധ്യാകുമാരി, ശ്രീദേവിയമ്മ, ആർ. ശിവശങ്കരപിള്ള എന്നിവർ പ്രസംഗിച്ചു.