കലഞ്ഞൂർ: എസ്.എൻ.ഡി.പി യോഗം 314 -ാം കലഞ്ഞൂർ ശാഖയിൽ ശ്രീ നാരായണ ഗുരുദേവന്റെ സമാധി ദിനാചരണം 21ന് വിവിധ ചടങ്ങുകളോട് ആചരിക്കും. രാവിലെ 5.30ന് നട തുറക്കൽ, ഗുരുദേവ ഭാഗവത പാരായണം, ഉച്ചക്ക് 12.30ന് പ്രസാദ വിതരണം, ഉച്ചക്ക് 3.30 ന് മഹാസമാധി പൂജ, വൈകിട്ട് 6.30 ന് ദീപാരാധന, പായസവിതരണം.