അടൂർ: കേരള എൻ.ജി.ഒ യൂണിയൻ സ്ഥാപകനേതാവായിരുന്ന ഇ.പത്മനാഭൻ അനുസ്മരണം എൻ.ജി. ഒ യൂണിയൻ അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. റവന്യൂടവറിനു സമീപം സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഏരിയാ പ്രസിഡന്റ് ടി.കെ.സുനിൽ ബാബു പതാക ഉയർത്തി. തുടർന്ന് ഏരിയാ സെക്രട്ടറി വി.ഉദയകുമാർ അനുസ്മരണ പ്രസംഗം നടത്തി.