gender-club

ചെങ്ങന്നൂർ : ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ജൻഡർ ക്ളബ്ബ് രൂപീകരണ യോഗം ഇന്ന് രാവിലെ 11ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ വൈസ് പ്രസിഡന്റ് ജിഷ്ണു പുരുഷോത്തമൻ അദ്ധ്യക്ഷതവഹിക്കും പി.ടി.എ പ്രസിഡന്റ് ടി.സി.സുനിൽ കുമാർ, ഹെഡ്മിസ്ട്രസ് യു.പ്രഭ, ജി.രാധാകൃഷ്ണൻ, കോ - ഓർഡിനേറ്റർ ആർ.സവിത എന്നിവർ നേതൃത്വം നൽകും. ആൺകുട്ടികളും പെൺകുട്ടികളും തുല്ല്യരായി വളരുക എന്ന ലക്ഷ്യത്തോടെ ഏഴാം ക്ലാസ്സ് മുതൽ 10-ാം ക്ളാസ്സ് വരെയുള്ള കുട്ടികളെ ചേർത്താണ് ക്ളബ്ബ് രൂപീകരിക്കുന്നത്.