19-sob-shan-gopan

പത്തനംതിട്ട : ഡി.വൈ.എഫ്‌.ഐ കിടങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ സദസ് സി.ഡബ്‌ള്യൂ. സി അംഗം ഷാൻ ഗോപൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എക്‌സൈസ് റേഞ്ച് ഓഫീസർ പ്രഭാകരൻ പിള്ള ലഹരി വിരുദ്ധവും യുവത്വവും എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി. മേഖല വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അദ്ധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ കിടങ്ങന്നൂർ മേഖലാസെക്രട്ടറി സൂരജ് എൻ.ടി, ടാഗോർ മെമ്മോറിയൽ വായനശാല പ്രസിഡന്റ് ദിലീപ് എം.ബി, ആർ.സുധീഷ് ബാബു, രാഹുൽ രഘുനാഥ്, വി. കെ.ബാബുരാജ്, എം.കെ.കുട്ടപ്പൻ, മുരളികൃഷ്ണൻ, ബിജു വർണശ്ശാല, രഞ്ജീവ് ഡി. എന്നിവർ സംസാരിച്ചു.