 
അടൂർ : വിശ്വകർമ്മ ദിനത്തോട് അനുബന്ധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പന്തളത്ത് ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. എൻ.എസ്.എസ് മെഡിക്കൽമിഷൻ ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ നൂറ്കണക്കിന് സമുദായ പ്രവർത്തകർ പങ്കെടുത്തു. നവരാത്രി മണ്ഡപം വഴി എൻപീസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം സംസ്ഥാന കൗൺസിലർ വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് അജന്ത അദ്ധ്യക്ഷത വഹിച്ചു.ഘോഷയാത്രയ്ക്ക് സംസ്ഥാന കൗൺസിലർ വിനോദ് തച്ചുവേലിൽ, ബോർഡ് മെമ്പർ കെ. ഹരിപ്രസാദ്, ആഘോഷ കമ്മിറ്റി ചെയർമാൻ ഉല്ലാസ് അജന്ത, കൺവീനർ എം.അയ്യപ്പൻ, താലൂക്ക് സെക്രട്ടറി സതീഷ് എം.കെ, വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും ഡയറക്ടർ ബോർഡ് അംഗം കെ.ഹരിപ്രസാദ് നിർവഹിച്ചു. വിദ്യാഭ്യാസ ഉപജില്ല റിട്ട.ഒാഫീസർ ഗോപിനാഥൻ വിശ്വകർമ്മദിന സന്ദേശം നൽകി. ചടങ്ങിൽ സി.പി.എം റില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിശ്വകർമ്മദിനം പൊതു അവധിയായി പ്രഖ്യാപിക്കുക, വിശ്വകർമജർക്കു സംവരണ അനൂകൂല്യങ്ങൾ പ്രഖ്യാപിക്കുക, വിശ്വകർമജരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകാനും തീരുമാനിച്ചു.