ഇളമണ്ണൂർ : പൂതങ്കര ജി.പി.എം.യു.പി സ്കൂളിൽ 'ഒരേ കുടക്കീഴിൽ ഞാനും ഭൂമിയും എന്ന പേരിൽ ഓസോൺ ദിനം ആചരിച്ചു. സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി ജി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ടി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.രാജലക്ഷ്മി സ്വാഗതം പറഞ്ഞു. കാർബൺ ന്യൂട്രലുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും ചർച്ച നടത്തി. കുട്ടികൾ തയാറാക്കിയ ഓസോൺ ദിന ഉപഹാരം അദ്ദേഹത്തിന് ആൽബിൻ ബി.സന്തോഷ് നൽകി. ദീപ്തി അനിൽകുമാർ കുട്ടികൾക്ക് ഓസോൺ ദിനക്വിസ് പ്രോഗ്രാം നടത്തുകയും ആശംസകൾ നേരുകയും ചെയ്തു. റിട്ട.അദ്ധ്യാപകനായ കെ.ഷാജി ഓരോരുത്തരും ചെയ്യേണ്ട പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങൾ തയാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. വിദ്യാർത്ഥിനി തൃഷ.എസ് കൃതജ്ഞതപറഞ്ഞു.