sargavedi
സർഗ്ഗവേദിയുടെ ഓണാഘോഷവും കുടുംബസംഗമവും കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ആർ.കെ ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സർഗവേദിയുടെ ഓണാഘോഷവും കുടുംബസംഗമവും നടത്തി. ചലച്ചിത്ര കവിയും ഗാനരചയിതാവുമായ ആർ.കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.പി നമ്പൂതിരി ഓണസന്ദേശം നൽകി.അഡ്വ.പി.വിശ്വംഭരപണിക്കർ, അഡ്വ.എം ശശികുമാർ, ഡോ.കെ.രാധാകൃഷ്ണൻനായർ, ഡോ.മണക്കാല ഗോപാലകൃഷ്ണൻ, കെ.ആർ പ്രസന്നകുമാർ, ടി.കെ സുഭാഷ് എന്നിവർ പ്രസംഗിച്ചു. പി.കെ രവീന്ദ്രൻ സ്വാഗതവും ശങ്കരൻ നമ്പൂതിരി നന്ദിയും പറഞ്ഞു. തുടർന്ന് രാജലക്ഷ്മിയും സംഘവും അവതരിപ്പിച്ച തിരുവാതിര കളിയും മധുവും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ടും നടന്നു.