പന്തളം: തോന്നല്ലൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി.പ്രസിഡന്റ് മാധവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ. എൻ.ജി.നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി. ദേവനാരായൺ, അർജുൻ.എസ്, അശ്വിൻ നായർ, ഗൗതം ലക്ഷ്മി സദനം, ഗൗരി.എ.എസ്, ഗൗരിനന്ദ എം,തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡന്റ് എസ്.കെ. വിക്രമൻ ഉണ്ണിത്താൻ,സെക്രട്ടറി പി ജി രാജൻബാബു, ടി.എസ്.ശശിധരൻ, സന്തോഷ്.ആർ,രാജശേഖരൻ നായർ, ഗോപിനാഥൻ നായർ,പന്തളംരാജു എന്നിവർ നേതൃത്വം നൽകി. ശ്രീകരം മാധവൻ പിളള സംഭാവന നൽകിയ പുസ്തകങ്ങൾ പ്രസിഡന്റ് ഏറ്റുവാങ്ങി.