 
പന്തളം: ഡി.വൈ.എഫ് ഐ മുടിയൂർക്കോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ് നടത്തി. വൈസ് പ്രസിഡന്റ് അഡ്വ.സമീർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ വിമുക്തി മിഷൻ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ ഉദ് ഘാടനം ചെയ്തു. നാടൻ പാട്ടുകാരൻ സുനിൽ വിശ്വം മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ബി.ബിന്നി, കെ. എച്ച് .ഷിജു, വിഷ്ണു കെ.രമേശ്, വഖാസ് അമീർ, നിബിൻ രവീന്ദ്രൻ, കെ.ഡി.വിശ്വംഭരൻ,സദാനന്ദി രാജപ്പൻ,പി.കെ.ശ്രീലത, കെ.ഷിഹാദ് ഷിജു,ടി.എം.പ്രമോദ് ,കെ.എസ്.അജിത്ത്, സുനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ജന ജാഗ്രത സമിതി രൂപീകരിച്ചു. കെ.എച്ച്. ഷിജു (ചെയർമാൻ) നിബിൻ രവീന്ദ്രൻ (കൺവീനർ ) എന്നീവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു