പത്തനംതിട്ട: കേന്ദ്രീയ വിശ്വകർമ്മ സഭയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനം ആചരിച്ചു. മുതിർന്ന അംഗം പരമേശ്വരൻ ആചാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിശ്വനാഥൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. എം.എ കബീർ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഫുൾ എപ്ളസ് നേടിയ ആര്യലക്ഷ്മി, ലക്ഷ്മി രാജേഷ് എന്നിവരെ അനുമോദിച്ചു. എം.എൻ. മോഹൻദാസ്, എൻ. വെങ്കിടാചലം, എസ്.ഗോവിന്ദരാജൻ, ആർ. ബൈജു, ആർ.രതീഷ്, വി.ലേഖ, ജി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.