കോന്നി: തൊഴിലാളികളുടെ സർക്കാർ എന്ന അവകാശപ്പെടുന്ന പിണറായി സർക്കാർ നടപ്പിലാക്കുന്ന 12 മണിക്ക് ഡ്യൂട്ടി ഉൾപ്പെടെ യുള്ള തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ് ആവശ്യപ്പെട്ടു. കോന്നി മേഖലയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് കുമാർ, കെ.എസ്.ടി.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.എൽ യമുനാ ദേവി, കണ്ണൻ, ജിതിൻ, അച്ചുത കുറുപ്പ്, ശിവരാമൻ നായർ കെ.എസ്.ടി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി. ബിനീഷ് എന്നിവർ സംസാരിച്ചു.