പന്തളം : മുട്ടാർ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ കുടുംബ സംഗമം വൈസ് പ്രസിഡന്റ് നുജുമുദീന്റെ അദ്ധ്യക്ഷതയിൽ ഡോ.സാബുജി ഉദ്ഘാടനം ചെയ്തു . വൈ .റഹീം റാവുത്തർ,പ്രൊഫ. അബ്ദുറഹ്മാൻ മുഹമ്മദ് ഷാ ,നിഷാ ഷാജി ,ജനാർദ്ദനൻ, പി.എച്ച്.എ കബീർ, എം.ഡി.ജോസ്, ഡോ.ഹക്കീം , അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ സുനിതാ വേണു ,ശ്രീദേവി കെ വി, രത്‌നമണി സുരേന്ദ്രൻ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.