തിരുവല്ല: പൊതുമരാമത്ത് വകുപ്പ് തിരുവല്ല റോഡ്‌സ് ഡിവിഷന്റെ പരിധിയിലെ തിരുവല്ല - മല്ലപ്പള്ളി റോഡ്, ആലംതുരുത്തി -ചാല -ചക്കുളം റോഡ് എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 23 വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി അസി.എൻജിനീയർ അറിയിച്ചു.