മുണ്ടപ്പള്ളി : പെരിങ്ങനാട് - നെല്ലിമുകൾ റോഡിൽ മുണ്ടപ്പിള്ളി ക്ഷീരസംഘത്തിന് സമീപംപൈപ്പുപൊട്ടി ഉണ്ടായ കുഴി മൂടിയില്ലെന്ന് പരാതി. കുഴി അടയ്ക്കാത്തത് യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. രാത്രിയിൽ കുഴി കാണാതെ ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്.