19-sivaji-sudarsanan
ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശനൻ പറഞ്ഞു. ബിഎംഎസ് പന്തളം മേഖലാ കമ്മിറ്റിയുടെ ദേശീയ തൊഴിലാളിദിനാചരണം ഉദ്ഘാടനം ചെയ്യുന്നു

പന്തളം: ബി.എം.എസ് പന്തളം മേഖലാ കമ്മിറ്റിയുടെ ദേശീയ തൊഴിലാളി ദിനാചരണം സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, കുളനട ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ പി.ആർ. മോഹൻദാസ്, ആർ.എസ്.എസ് ശബരിഗിരി വിഭാഗ് വിദ്യാർത്ഥി പ്രമുഖ് വി. ഹരികൃഷ്ണൻ, സോണി സത്യൻ, വി.ആർ. ഉണ്ണിക്കൃഷ്ണൻ, ആർ. സോമശേഖരൻ പിള്ള , എം.ബി. ബിജുകുമാർ അനു വി.കെ എന്നിവർ പ്രസംഗിച്ചു.