19-sob-chellamma
ചെല്ലമ്മ ടീച്ചർ

തിരുവല്ല: തടിയൂർ കടയാറ്റുകുളത്തുങ്കൽ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ (മുൻ ഹെഡ് മാസ്റ്റർ) ചെല്ലമ്മ ടീച്ചർ (100) നിര്യാതയായി. തിരുവല്ല തടിയൂർ എൻ.എസ്.എസ്. ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പുരുഷോത്തമ പണിക്കർ, പൊന്നമ്മ ഭാസ്‌കരൻ (റിട്ട. ഹെഡ്മിസ്ട്രസ് ), രഘുനാഥ പണിക്കർ (ട്രാവൻകൂർ റയോൺസ് ), ഡോ. ഇന്ദിര രാജൻ (പെരുമ്പാവൂർ പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ, നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ), പ്രസന്ന സുകുമാരൻ, രാജശേഖരൻ, രാധ ആനന്ദൻ. മരുമക്കൾ: ഇന്ദിര പുരുഷോത്തമൻ (റിട്ട.അദ്ധ്യാപിക, എസ്.ഡി.പി.വൈ സ്‌കൂൾ പള്ളുരുത്തി), എം.എസ്. ഭാസ്‌കരൻ, ഗീതാരഘുനാഥ്, പരേതനായ ടി.കെ.രാജൻ (മുൻ ചെയർമാൻ, പ്രഗതി അക്കാഡമി), എം.എസ്.സുകുമാരൻ (മർച്ചന്റ് നേവി), ഗീത രാജശേഖരൻ, ആനന്ദൻ.