നാരങ്ങാനം: തെക്കേഭാഗം 5183-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി.അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. കെ.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി കാരണവർ, വിനോദ് കുമാർ, റ്റി. ആർ., വി.ആർ. സുനിൽ, അഖിൽ രാജ്, ജി. കൃഷ്ണകുമാർ, കെ.ജി. സുരേഷ്, പി. എൻ. രഘൂത്തമൻ പിള്ള , അഭിലാഷ് കെ. നായർ, വി. പി. മനോജ് കുമാർ, രാജീവ് റ്റി.വി. , രതീഷ് കുമാർ പി.എസ്., ശ്രീകാന്ത് എസ്.കെ., ഇ.കെ. സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.