fireforce
കിണറ്റിൽ വീണ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

പത്തനംതിട്ട : വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ വൃദ്ധനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. വള്ളിക്കോട് ചരുവിൽ പതിട്ടത്തിൽ കൊടമുക്ക് ഡാനിയേൽ (91) ആണ് കിണറ്റിൽ വീണത്. വള്ളിക്കോട് പഞ്ചായത്തിൽ 12-ാം വാർഡിലാണ് സംഭവം. 65 അടി ആഴവും 15അടി വെള്ളമുണ്ടായിരുന്ന കിണറാണ്. ഫയർ ഓഫീസർ ടി.എസ്.അജിത്കുമാർ ഇറങ്ങിയാണ് ഡാനിയേലിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു സംഭവം. വീട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.