workers-
പ്രതിഷേധ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്യുന്നു

റാന്നി: ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ അങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ.ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ബി.സുരേഷ്, കുഞ്ഞു മറിയാമ്മ, ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, ജെവിൻ കെ. വിത്സൺ , ഷൈനി മാത്യൂസ്, അഞ്ജു ജോൺ , ജലജ രാജേന്ദ്രൻ സി.ഡി.എസ് ചെയർപേഴ്സൺ ഓമന രാജൻ എന്നിവർ പ്രസംഗിച്ചു