കൊടുമൺ: പെരുമല കുടുംബയോഗത്തിന്റെ 39-ാമത് വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റ് പി.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ലിസി റോബിൻസ് ഉദ്ഘാടനം ചെയ്തു. ഫാ. ഗ്രീഗോറിയോസ് കോയിക്കലേത്ത് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ, ഇ.എം.ജി. ചന്ദനപ്പള്ളി, മത്തായി നിലമ്പൂർ, എസ്.എച്ച്.എം ജോസഫ് , ജോസ് ചന്ദനപ്പള്ളി,സാമുവൽ വർഗീസ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മുതിർന്ന കുടുംബാംഗങ്ങളെയും അക്കാദമിക് പ്രൊഫഷണൽ മേഖലകളിൽ മികവ് നേടിയവരെയും അനുമോദിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് എസ്.എച്ച്. എം.ജോസഫ്, വൈസ് പ്രസിഡന്റ് രാജു തണ്ണിത്തോട്, സെക്രട്ടറി ജയിംസ് ജോർജ് പെരുമല , ജോയിന്റ് സെക്രട്ടറി സുനിൽ സേവ്യർ, ട്രഷറർ സാമുവൽ വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു.