തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 95 -ാമത് മഹാസമാധി നാളെ എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ എല്ലാ ശാഖകളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും.
ആഞ്ഞിലിത്താനം 784-ാം ശാഖയുടെ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ രാവിലെ മുതൽ പ്രാർത്ഥന, ഉപവാസം, ഗുരുദേവകൃതികളുടെ പാരായണം. 12.30 മുതൽ അഡ്വ.ഷീല ആർ.ചന്ദ്രൻ ഗുരുദേവ പ്രഭാഷണം നടത്തും. 3ന് സമൂഹപ്രാർത്ഥന, 3.15ന് പൂമൂടൽ, 3.30ന് കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടാകും.
1128 വായ്‌പ്പൂര് ശാഖയിൽ ഉപവാസം, സമൂഹപ്രർത്ഥന, അന്നദാനം എന്നിവയോടെ മഹാസമാധി ആചരിക്കുമെന്ന് ശാഖാ സെക്രട്ടറി സി.കെ. അശോകൻ അറിയിച്ചു.
6326 തൈമറവുംകര ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 7.30 മുതൽ രവിവാര പാഠശാലയിൽ സമൂഹപ്രാർത്ഥന, 3.30ന് സമാധി പ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ . വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 മുതൽ നടത്തിവരുന്ന പ്രാർത്ഥന യജ്ഞത്തിന്റെ സമാപനവും നടത്തും. ശാഖായോഗം പ്രസിഡന്റ് സിജു കാവിലേത്ത്, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, സെക്രട്ടറി രാജേഷ് ശശിധരൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് രശ്മി അനീഷ്, സെക്രട്ടറി ശ്രീജ പ്രദീപ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് കുമാർ, സെക്രട്ടറി ഹരിലാൽ കാവിലേത്ത് എന്നിവർ നേതൃത്വം നൽകും.
ചാത്തങ്കരി ശാഖയിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ ആലാപനം, സമൂഹപ്രാർത്ഥന, 11.30ന് തന്ത്രവിദ്യാപീഠം ആചാര്യൻ ജിനിൽകുമാർ തന്ത്രി ഗുരുപ്രഭാഷണം നടത്തും. 2ന് ഗുരുപൂജ, 3ന് കഞ്ഞിവീഴ്ത്തൽ.
കടപ്ര-നിരണം ശാഖയിൽ രാവിലെ 5ന് ഗുരുപൂജ, ജപം,ധ്യാനം, 6ന് ശാന്തിഹവനം, 9ന് ഉപവാസയജ്‌ഞം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എന്നിവർ പങ്കെടുക്കും. മൂന്നിന് സമാധി പ്രാർത്ഥന, തുടർന്ന് കഞ്ഞിവീഴ്ത്തൽ, 6.30ന് വിശേഷാൽ ഗുരുപൂജ, ദീപാരാധന എന്നിവയുണ്ടാകും.