പത്തനംതിട്ട: പന്തളം കേന്ദ്രമാക്കി ഒാൾ കേരള പ്രൈവറ്റ് വെഹിക്കിൾ യൂസേഴ്‌സ് അസോസിയേഷൻ രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ വാഹന ഉടമകളുടെ കൂട്ടായ്മയാണിത്. സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള പരിരക്ഷയാണ് ലക്ഷ്യം. അംഗങ്ങൾക്ക് ന്യായവും നിയമപരവുമായ എല്ലാ സംരക്ഷണവും സംഘടന നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. 18 വയസിനു മുകളിലുള്ള, സ്വന്തം പേരിൽ പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള വാഹന ഉടമകൾക്ക് സംഘടനയിൽ ചേരാം .കേരളത്തിലെ എല്ലാ ജില്ലകളിലും ഉടൻതന്നെ യൂണിറ്റുകൾ രൂപീകരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അംഗങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സാ സഹായം, അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കുമായി കലാ, സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കൽ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത് കരണം എന്നിവ ലക്ഷ്യമിടുന്നു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. കെ. പി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ടി. എസ്. രാജു, ട്രഷറർ ഇ .എം. ഗിരിധർ,വൈസ് പ്രസിഡന്റ് ഹരികുമാർ ഇ. എൻ, ജോയിന്റ് സെക്രട്ടറി വർഗീസ് മാത്യു എന്നിവർ പെങ്കടുത്തു.